സച്ചിനെ ആദ്യമായി കണ്ട ദിവസം ശരിക്കും ചമ്മി; അന്നത്തെ ടീമംഗങ്ങള്‍ തന്നെ ‘മണ്ടനാക്കിയ’ കാര്യം വെളിപ്പെടുത്തി വിരാട് കോഹ്ലി

single-img
5 November 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദ്യമായി കണ്ടപ്പോള്‍ കൂട്ടുകാര്‍ തനിക്ക് തന്ന ‘പണി’യെക്കുറിച്ച് വെളിപ്പെടുത്തി വിരാട് കോഹ്ലി. ടീമില്‍ ആരെങ്കിലും പുതുതായി എത്തിയാല്‍ സച്ചിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടണമെന്നും ഇത് ടീമിലെ പതിവ് രീതിയാണെന്നും സഹതാരങ്ങള്‍ കൊഹ്‌ലിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

സച്ചിനെ മുന്നില്‍ കണ്ടതോടെ ആവേശവും ആദരവുമൊക്കെയായി കൊഹ്‌ലി നേരെ സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ചു. എന്നാല്‍ കൊഹ്‌ലിയുടെ പ്രവര്‍ത്തിയില്‍ അമ്പരന്ന സച്ചിന്‍, നിന്നെ കൂട്ടുകാര്‍ പറ്റിച്ചതാണെന്ന് പറയുകയും ചെയ്തു.
മണ്ടനാക്കപ്പെട്ടെങ്കിലും ഇന്നും ഓര്‍ത്ത് ചിരിക്കാവുന്ന ദിവസമായിരുന്നു അതെന്ന് കൊഹ്‌ലി പറയുന്നു.