കേക്കില്‍ കുളിച്ച് കോഹ്ലി; ഇത് ഹര്‍ദിക് പാണ്ഡ്യെയുടെ പ്രതികാരം

single-img
5 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 29ആം ജന്മദിനം ആഘോഷമാക്കി സഹതാരങ്ങള്‍. കോഹ്ലിയുടെ മുഖവും തലയും കേക്കില്‍ കുളിപ്പിച്ചായിരുന്നു സഹതാരങ്ങളുടെ ആഘോഷം. ഇന്ത്യന്‍ ക്യാപ്റ്റന് ആശംസകളുമായി ആരാധകരും മുന്‍താരങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി.

ഇന്ന് രാവിലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡ്രസ്സിങ് റൂമില്‍ കോഹ്ലിയുടെ ജന്മദിനം ആഘോഷിച്ചത്. തന്റെ പിറന്നാളിന് കേക്കില്‍ കുളിപ്പിച്ച കോഹ്ലിയെ അതേപടി നിര്‍ത്തിയ ഫോട്ടോ ഹര്‍ദിക് പാണ്ഡ്യെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രതികാരം 1. നായകന് ജന്മദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു പാണ്ഡ്യെയുടെ ജന്മദിന ആശംസ.