മിഷനറി ബീമ സുരക്ഷാ യോജന സംസ്ഥാനതല ഉദ്ഘാടനം നടത്തി

single-img
5 November 2017

ദേശീയ പൊതു തര്‍ക്കപരിഹാര കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ‘രാഷ്ട്രീയ ധാര്‍മിക് മിഷനറി ബീമ സുരക്ഷാ യോജന’യുടെ സംസ്ഥാനതല ഉദ്ഘാടനം റോട്ടറി ക്ലബില്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. അരുണ്‍ ഏബ്രഹാം ഉമ്മന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ പൊതുപരാതി പരിഹാര കമ്മിഷന്‍ അധ്യക്ഷന്‍ വി.പി.റോണി, ഫാ. ശങ്കരത്തില്‍, എന്‍പിജിആര്‍സി മൈനോരിറ്റി ചെയര്‍മാന്‍ ബെന്‍ജി തോമസ്, പാസ്റ്റര്‍ സെബാസ്റ്റ്യന്‍ കെ. ദേവസ്യ, ഷീജ സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദേശീയതലത്തില്‍ മതപണ്ഡിതര്‍ക്കായി ആദ്യമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണു രാഷ്ട്രീയ ധാര്‍മിക് മിഷനറി ബീമ സുരക്ഷ യോജനയെന്ന് വി.പി.റോണി ഇ വാര്‍ത്തയോട് പറഞ്ഞു.