ഏഷ്യാകപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്; അടുത്തവര്‍ഷത്തെ വനിതാ ലോകകപ്പിനും യോഗ്യത നേടി

single-img
5 November 2017

ഏഷ്യാ കപ്പ് വനിതാ ഹോക്കി ഫൈനലില്‍ ചൈനയെ തോല്‍പിച്ചു ഇന്ത്യന്‍ വനിതകള്‍ കിരീടം സ്വന്തമാക്കി, സ്‌കോര്‍ 5-4. ജയത്തോടെ അടുത്തവര്‍ഷം നടക്കുന്ന വനിതാ ലോകകപ്പിനും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി. ഒരുമാസം മുന്‍പു പുരുഷവിഭാഗത്തില്‍ ഏഷ്യാ കപ്പുയര്‍ത്തിയ ഇന്ത്യ, വനിതകളിലൂടെ വന്‍കരയിലെ സമ്പൂര്‍ണ ആധിപത്യവും സ്വന്തമാക്കി.

തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യന്‍ വനിതകളുടെ ആക്രമണമായിരുന്നു കരുത്ത്. ജപ്പാനെ സെമിയില്‍ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. പൂള്‍ സ്റ്റേജില്‍ ചൈനയെ 4-1നു ഇന്ത്യ തോല്‍പിച്ചിരുന്നു.