പഠനത്തിന് പണം വേണം; അതിനായി ഞാന്‍ ശരീരംവിറ്റു; ലൈംഗികത മോശം കാര്യമല്ല; ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മകഥക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

single-img
5 November 2017

കാനഡയിലെ ടൊറന്റോവിലെ ആന്‍ഡ്രിയ വെര്‍ഹുന്‍ എന്ന 27 കാരിയുടെ ആത്മകഥക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പഠനത്തിനിടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ലൈംഗിക തൊഴിലിന് ഇറങ്ങി തിരിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

ഫിലിം മെയ്ക്കറായ നിക്കോള ബാസുയിനുമായി ചേര്‍ന്നാണ് ആന്‍ഡ്രിയ തന്റെ അനുഭവങ്ങള്‍ ‘മോഡേണ്‍ വോര്‍ ‘ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ടൊറന്റോ സൈറന്‍സ് എന്ന ഏജന്‍സിക്ക് വേണ്ടി ഒരു എസ്‌കോര്‍ട്ടായി പ്രവര്‍ത്തിച്ച ഇവരുടെ അനുഭവം വേറിട്ടതാണ്.

യൂണിവേഴ്‌സിറ്റി ഓഫ്‌ടൊറന്റോയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കുമ്പോഴായിരുന്നു ആന്‍ഡ്രിയ സാഹസം നിറഞ്ഞ ഈ തൊഴില്‍ ചെയ്തിരുന്നത്. തന്റെ സാഹിത്യക്ലാസുകളില്‍ നിന്നും ലഭിച്ച കാല്‍പനികമായ കാഴ്ചപ്പാടുകള്‍ ഒരുഎസ്‌കോര്‍ട്ട് ആകാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നുവെന്നും യുവതി പറയുന്നു.

പണത്തിന് വേണ്ടി ആളുകളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നില്ലെന്നും ഈ യുവതി വെളിപ്പെടുത്തുന്നു. താന്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍ മറ്റുള്ളവര്‍ ലജ്ജിക്കുന്നതോര്‍ത്തായിരുന്നു തനിക്ക് നാണക്കേടെന്നും ആന്‍ഡ്രിയ പറയുന്നു.

രണ്ട് കൊല്ലത്തെ പഠനസമയത്ത് മണിക്കൂറില്‍ 260 ഡോളര്‍ ചാര്‍ജ് വാങ്ങിയായിരുന്നു താന്‍ ലൈംഗിക തൊഴില്‍ ചെയ്തിരുന്നതെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തുന്നു. ഇക്കാലത്ത് തന്നെ തേടിയെത്തിയവരില്‍ 80 കാരനും ഭിന്നശേഷിയുള്ളയാളും വരെ ഉണ്ടായിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു.

ലൈംഗികത മോശം കാര്യമാണെന്ന ധാരണയാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടുത്തെ സമൂഹത്തിലുള്ളതെന്നും അതാണ് ലൈംഗിക തൊഴിലാളികള്‍ക്ക് സ്വയം ലജ്ജ തോന്നുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. എന്നാല്‍ തനിക്ക് ഒരിക്കലും അത്തരം നാണക്കേട് തോന്നിയിട്ടില്ലെന്നും താന്‍ സ്വയം ബഹുമാനിക്കുന്ന ആളാണെന്നും പുസ്തകത്തിലൂടെ തുറന്നടിക്കുന്നു.