രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തിലേക്ക് കാറോടിച്ചു കയറ്റി; താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ

single-img
4 November 2017

ഡല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന ഉത്തര്‍പ്രദേശ്- ദല്‍ഹി മത്സരത്തിനിടെയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിയായ ഗിരീഷ് ശര്‍മ്മ എന്നയാളാണ് മത്സരത്തിനിടെ വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റിയത്.

സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെയാണ് മൈതാനത്തേക്ക് യുവാവ് കാര്‍ ഓടിച്ച് കയറ്റിയത്. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ കവര്‍ഡ്രൈവും സ്വകയര്‍ ഡ്രൈവും ക്രിക്കറ്റില്‍ കണ്ടിട്ടുണ്ട്. കാര്‍ ഡ്രൈവ് മൈതാനത്തു കാണുന്നത് ആദ്യമായാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാര്‍ കളി മുടക്കി എന്നതായിരുന്ന രീതിയിലായിലുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്നാണ് ഒരാളുടെ കമന്റ്.

നായകളും സ്ട്രീക്കേഴ്സും കളിമുടക്കുന്നത് പഴങ്കഥായണെന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നത്. ഡല്‍ഹിയില്‍ കാറാണ് താരം എന്നും ട്വീറ്റ് ചെയ്യുന്നു.