ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ കയറിയയാളെ പിടികൂടി പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു; യുവാവ് ഗുരുതരാവസ്ഥയിൽ

single-img
4 November 2017

ബാംഗ്ലൂരില്‍ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ സ്ഥിരമായി ഒളിഞ്ഞു നോക്കാന്‍ കയറുന്ന 30കാരനായ യുവാവിനെ പിടികൂടി പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി. ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആണ് പീഡിപ്പിച്ചത് . മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ഹോസ്റ്റലിലെ താമസക്കാരായ യുവതികളുടെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവതികള്‍ കാത്തിരുന്നാണ് യുവാവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ യുവാവ് മൊബൈല്‍ ഫോണുമായി വലിഞ്ഞു കയറി. യുവാവിന്റെ കടന്നു വരവും ദൃശ്യങ്ങളും എല്ലാം പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ വട്ടം ചേര്‍ന്നു പിടിച്ചു. തുടര്‍ന്നു വലിച്ചിഴച്ച് മുറിയില്‍ എത്തിച്ചു. കൈകാലുകള്‍ കട്ടിലിനോടു ചേര്‍ന്നു ബന്ധിച്ചു പീഡിപ്പിക്കുകയായിരുന്നു.

അതിക്രൂരമായ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെണ്‍കുട്ടികള്‍ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു പെണ്‍കുട്ടികള്‍ മുങ്ങി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പോലീസ് എത്തിയത്. ജനനേന്ദ്രിയത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മജസ്റ്റിക് പോലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.