നേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ത​ട​ഞ്ഞു; ഐ​ഒ​സി പ്ലാ​ന്‍റി​ലെ മി​ന്ന​ൽ പ​ണി​മു​ട​ക്കിനെ തുടര്‍ന്ന് പാചകവാതക വിതരണം മുടങ്ങി.

single-img
4 November 2017

കൊ​ച്ചി: ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഉ​ദ​യം​പേ​രൂ​ർ, ചേ​ളാ​രി, കൊ​ല്ലം യൂ​ണി​റ്റു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തോ​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലേ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ചേളാരി ഐഒസി പ്ലാന്റിൽ ഇന്ത്യൻ ഒായിൽ എപ്ലോയീസ് യൂണിയൻ സ്ഥാപിച്ച ബോർഡ്, സിഐടിയു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണു സ്ഥിരം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്.

ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാർ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാന്റിനുള്ളിൽ ബാനറുകളും കൊടി തോരണങ്ങളും വച്ചിരുന്നു. എന്നാൽ പ്ലാന്റിനുള്ളിൽ ഇവ സ്ഥാപിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട സിഐടിയു പ്രവർത്തകർ അതെടുത്തു മാറ്റി. ഇതിൽ പ്രതിഷേധിച്ചാണ് പ്ലാന്റിനുള്ളിലെ സ്ഥിരം ജീവനക്കാർ സമരം നടത്തുന്നത്. പ്ലാന്റിലെ ജീവനക്കാർ സമരം തുടങ്ങിയതോടെ പാചകവാതക വിതരണം മുടങ്ങി