അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടം;വാ​ത​ക പൈ​പ്പ് ലൈ​ൻ ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഗെ​യി​ൽ

single-img
4 November 2017


കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം തു​ട​രു​മെ​ന്ന് ഗെ​യി​ൽ. പ​ണി തു​ട​രാ​നാ​ണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെന്‍റോ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്നും പൈ​പ്പ്ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​ല്ലെ​ന്നും ഗെ​യി​ൽ ഡി​ജി​എം എം.​വി​ജു അ​റി​യി​ച്ചു.
അതേസമയം ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗെയ്ല്‍ അധികൃതര്‍. ഇതു സംബന്ധിച്ച് സമരക്കാര്‍ക്കെതിരെ മുക്കം പൊലീസ് സ്റ്റേഷനില്‍ കമ്പനി അധികൃതര്‍ പരാതി നല്‍കി.

ഗെ​യി​ൽ സ​മ​ര​ത്തി​നെ​തി​രാ​യ സ​മ​രം മു​ക്ക​ത്ത് തു​ട​രു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ സ​ർ​വേ ന​ട​ത്തു​ന്ന​തി​നും പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി അ​ധി​കൃ​ത​രും പോ​ലീ​സും എ​ത്തി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.