ഗര്‍ഭിണിയെ കണ്ട കടുവയുടെ സന്തോഷ പ്രകടനം: ദൃശ്യങ്ങള്‍ വൈറലാകുന്നു

single-img
3 November 2017

https://www.youtube.com/watch?v=sgregCmd_aw

അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലാണ് സംഭവം. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷ എന്ന യുവതിയോടായിരുന്നു കടുവയുടെ സ്‌നേഹ പ്രകടനം. നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു.

ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നടാഷയോടുള്ള സ്‌നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്‌നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്.