പേരാവൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി

single-img
3 November 2017

പതിനേഴുകാരിയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് കോടതിയില്‍ കീഴടങ്ങി. ശിവപുരം ചാത്തോത്ത് മന്‍സൂര്‍ (22) ആണ് കോടതിയില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ഇയാള്‍ കീഴടങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിനു മന്‍സൂറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

പേരാവൂര്‍ സിഐ എ.കുട്ടികൃഷ്ണന്‍, എസ്‌ഐ കെ.എം.ജോണ്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.