സാങ്കേതിക വിദ്യാഭ്യാസം ഇനിമുതൽ വിദൂരവിദ്യാഭ്യാസം വഴി വേണ്ടെന്ന് സുപ്രീം കോടതി

single-img
3 November 2017

ന്യൂ ഡൽഹി: സാങ്കേതിക വിദ്യാഭ്യാസം ഇനിമുതൽ കറസ്പോന്ഡൻസ് കോഴ്സുകൾ (വിദൂര വിദ്യാഭ്യാസം) വഴി സാധ്യമല്ലെന്ന് സുപ്രീം കോടതി. എഞ്ചിനീയറിംഗ് പോലെയുള്ള സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകൾ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുവാൻ അവസരമൊരുക്കുന്നതിൽ നിന്നും സർവ്വകലാശാലകളെയും മറ്റു സ്ഥാപനങ്ങളേയും വിലക്കിക്കൊണ്ടാണു ഉത്തരവ്.

രണ്ടു വർഷം മുന്നേ പ്രസ്തുത വിഷയത്തിൽ ചണ്ഡീഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ശരിവെച്ചുകൊണ്ടാണു നിലവിലെ ഉത്തരവ്. വിദൂരവിദ്യാഭാസം വഴി പഠിച്ച കമ്പ്യൂട്ടർ സയൻസ് ഡിഗ്രി റെഗുലർ കോഴ്സിനു തത്തുല്യമായി പരിഗണിക്കാനാവില്ല എന്നായിരുന്നു ആ വിധി.

പ്രസ്തുത വിഷയത്തിൽ ഒഡീഷ ഹൈക്കൊടതി പുറപ്പെടുവിച്ച വിധി നിലവിലെ ഉത്തരവനുസരിച്ച് അസാധുവാകും.