ദുബായ് വിപണിയില്‍ ഐഫോണ്‍ ടെന്‍ എത്തി; ഫോണ്‍ വാങ്ങാന്‍ സ്‌റ്റോറുകളില്‍ നീണ്ട ക്യൂ

single-img
3 November 2017

ദുബായ്: രൂപത്തിലും സാങ്കേതികവിദ്യയിലും ഏറെ പുതുമകളുമായി ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ ടെന്‍ ഒടുവില്‍ ദുബായ് വിപണി കീഴടക്കി. നേരത്തെ അറിയിച്ചതു പോലെ യു.എ.ഇ.യിലെ സ്‌റ്റോറുകളിലാണ് ഐ ഫോണ്‍ ടെന്‍ ആദ്യമെത്തിയത്. യുഎഇയില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ഇന്ന് ഐ ഫോണ്‍ ടെന്‍ ലഭിച്ചത്.

പിങ്കേഷ് ജസ്‌വാനി, അമിത് ഗോപാല്‍ എന്നിവര്‍ ദുബായ് മാളിലെ സ്റ്റോറില്‍ നിന്നും ഫോണ്‍ ആദ്യം സ്വന്തമാക്കി. ഐ ഫോണ്‍ ടെന്‍ സ്വന്തമാക്കാന്‍ ദുബായ് മാളില്‍ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തന്നെ പലരും ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗ്മെന്റഡ് റിയാലിറ്റി, ത്രീ ഡി ഗെയിമിങ്, വയര്‍ലസ് ചാര്‍ജിങ്, പുതിയ ലോക്ക് സംവിധാനം എിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് ഐ ഫോണ്‍ ടെന്‍ എത്തിയിട്ടുള്ളത്.

ഹോം ബട്ടണുപകരം മുഖം നോക്കി അണ്‍ലോക്ക് ചെയ്യുന്ന ഫേസ് ഐഡി, എ11 ബയോണിക് ചിപ്, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, നമ്മുടെ സംഭാഷണവും ഭാവങ്ങളുമെല്ലാം തല്‍സമയം പകര്‍ത്തി ഏതു രൂപവും പ്രാപിക്കുന്ന അനിമോജി തുടങ്ങിയവയാണ് പുതിയ മോഡലിന്റെ മറ്റുപ്രത്യേകതകള്‍.