ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു; പരാതിപ്പെടാതിരിക്കാന്‍ കൊലപ്പെടുത്താന്‍ ശ്രമം

single-img
3 November 2017

ഭോപാലിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗകിയില്‍നിന്നാണു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിനുശേഷം മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ റെയില്‍വേ ക്രോസിങ്ങില്‍ എത്തിയപ്പോഴാണു തട്ടിക്കൊണ്ടുപോയത്.

കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. തിരിച്ചറിയുമെന്ന ഭീതിയില്‍ അക്രമികള്‍ യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചു. മരിച്ചെന്നു കരുതിയാണ് സംഘം സ്ഥലംവിട്ടത്. സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥിനി പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല.

പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഗോലു ബിഹാറി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ഇവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണ്. ഒരു കൊലപാതകക്കേസും ഇയാള്‍ക്കുമേലുണ്ട്. ഇയാളുടെ സഹായികളാണ് അറസ്റ്റിലായ മറ്റുള്ളവര്‍.