രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ വലിഞ്ഞു കയറി കെട്ടിപ്പിടിച്ച് ആരാധികയുടെ സെല്‍ഫി; വീഡിയോ വൈറല്‍

single-img
2 November 2017

ഗുജറാത്തിലെ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറി ആരാധികയുടെ സെല്‍ഫി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയാണ് സംഭവം. ഓടിയെത്തിയ യുവ ആരാധിക പ്രത്യേകം തയ്യാറാക്കിയ ബസിന് മുകളില്‍ ചാടിക്കയറുകയായിരുന്നു. സെല്‍ഫിയെടുത്ത ശേഷം ബസില്‍ നിന്നും താഴെയിറങ്ങാന്‍ ബുദ്ധിമുട്ടിയ യുവതി രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താഴയിറങ്ങിയത്.