സംവിധായകന്‍ പറഞ്ഞത് പച്ചക്കള്ളം; പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നില്ല

single-img
2 November 2017

ലോകത്താകമാനമുള്ള പോണ്‍ ആരാധകരുടെ ഇഷ്ടതാരമായ മിയ ഖലീഫ മലയാളത്തിലേക്കെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍.

ഒരു ഇന്ത്യന്‍ ചിത്രത്തിലും ഭാഗമാകുന്നില്ലെന്ന് മിയയുടെ വക്താവിനെ ഉദ്ദരിച്ച് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെറുതെ വന്നു പോകുന്ന വേഷത്തിലായിരിക്കില്ല മിയയെന്നും ക്യാരക്റ്റര്‍ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.

പ്രൊജക്ടിനോട് മിയ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ പറഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോണ്‍ സ്റ്റാറെന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മിയ ഖലീഫ.

ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും സ്ഥിരീകരണം ഉണ്ടായിരുന്നു. നിലവില്‍ പോണ്‍ ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന മിയ ഒരു മാധ്യമപ്രവര്‍ത്തകയായാണ് ജോലി ചെയ്യുന്നത്. ചങ്ക്‌സിലെ ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക.

എന്നാല്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്‌സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക