Categories: Thiruvananthapuram

മീസില്‍സ് റൂബെല്ല 90% വാക്‌സിനേഷന്‍ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രം നല്‍കി

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിനേഷന്‍ എടുത്ത സ്‌കൂളുകള്‍ക്ക് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ് ആയ്യര്‍ പ്രശംസാപത്രം നല്‍കി. കുന്നുപുറം ചിന്മയ വിദ്യാലയം, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് പ്രശംസാപത്രം നല്‍കിയത്.

ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുത്ത് മീസില്‍സ് റൂബെല്ല രോഗങ്ങളെ തുടച്ചു നീക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അതോടൊപ്പം വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്ത 9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടകള്‍ ഉടന്‍ തന്നെ എം.ആര്‍ വാക്‌സിനേഷന്‍ എടുക്കണമെന്നും സബ്കളക്ടര്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി, ചിന്മയ ചീഫ് സേവക് സുരേഷ് മോഹന്‍, പ്രിന്‍സിപ്പല്‍ ശോഭ റാണി, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്. ലക്ഷ്യമിട്ടവരില്‍ 80 ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 644771 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. നവംബര്‍ 1 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയില്‍ 5,14,602 കുട്ടികള്‍ കുത്തിവയ്‌പ്പെടുത്തു.

Share

Recent Posts

  • Entertainment
  • Movies

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

2 hours ago
  • National

സാമ്പത്തികകാ​ര്യ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ൻ​മോ​ഹ​ൻ സിംഗ്; നാ​മ​നിര്‍ദ്ദേശം ചെയ്ത് ഉപരാഷ്ട്രപതി

അതേസമയം തന്നെ ദി​ഗ് വി​ജ​യ് സിം​ഗി​നെ ന​ഗ​ര​വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കും നാ​മ​നിർദ്ദേശം ചെ​യ്തി​ട്ടു​ണ്ട്.

3 hours ago
  • Kerala

അയോധ്യ വിധിയിൽ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഏകദേശം ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്.

3 hours ago
  • Movies

കുട്ടിക്കാലം വളരെ കഷ്ടത നിറഞ്ഞത്; ഒന്‍പത് ദിവസം വരെ പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നേഹ സക്‌സേന

നേഹയെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. ഒരു കാറപകടത്തില്‍.

3 hours ago
  • Breaking News
  • National

ശിവസേനയുടെ സമയം കഴിഞ്ഞു; മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എൻസിപിയ്ക്ക് ഗവർണറുടെ ക്ഷണം

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതൽ സമയം വേണമെന്നും ശിവസേന ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു .

4 hours ago
  • Featured
  • National

സിസിടിവി റെക്കോര്‍ഡർ എന്ന് കരുതി ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് അഴിച്ചെടുത്തു; ജ്വല്ലറി കൊള്ളയടിച്ച സംഘത്തിന് പറ്റിയത് വന്‍ അബദ്ധം

മോഷണം നടത്തിയ നാലാം​ഗസംഘത്തിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

4 hours ago

This website uses cookies.