ടെലികോം ഓഫീസില്‍ ഇനി വരി നില്‍ക്കേണ്ട: മൊബൈല്‍ നമ്പര്‍ ആധാറുമായി ഇനി ഈസിയായി ലിങ്ക് ചെയ്യാം

single-img
2 November 2017

എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാവുന്ന സംവിധാനം നിലവില്‍ വരുന്നു. ഇതോടെ ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍വഴി എളുപ്പത്തില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ സാധ്യമാകും.

ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ടെലികോം സര്‍വീസ് ദാതാക്കളുടെ ഓഫീസില്‍ വരി നില്‍ക്കേണ്ടിവരില്ല.

പുതിയ സംവിധാനം ഇങ്ങനെ:

ആദ്യം സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുക.

വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും.

തുടര്‍ന്ന് യുഐഡിഎഐ മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും.

മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ ലിങ്ക് ചെയ്യേണ്ട മൊബൈല്‍ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇകെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.

പുതിയ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.