വിരാട് കോഹ്‌ലിക്ക് ഐസിസിയുടെ ക്ലീന്‍ ചിറ്റ്; മത്സരത്തിനിടെ വോക്കി ടോക്കിയില്‍ സംസാരിച്ചതില്‍ പിശകില്ല

single-img
2 November 2017

ന്യൂഡല്‍ഹി: ഇന്നലെ കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലി വോക്കി ടോക്കിയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കളിക്കാരന് ഇങ്ങനെ ചെയ്യാനുള്ള അവകാശം ഉണ്ടോയെന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് കോഹ്‌ലിയുടെ നടപടിയില്‍ അപാകതയില്ലെന്ന് ഐ.സി.സി വ്യക്തമാക്കിയിരിക്കുന്നത്. കോഹ്‌ലിയുടെ നടപടി കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഐ.സി.സി വ്യക്തമാക്കി. ഡ്രെസ്സിംഗ് റൂമില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുള്ളതിനാല്‍ കളിക്കാര്‍ക്കും ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വോക്കി ടോക്കിയിലൂടെ സംസാരിക്കാന്‍ അനുവാദമുണ്ടെന്ന് ഐ.സി.സി അറിയിച്ചു.