നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന വാര്‍ത്ത വ്യാജം; ഭാവന പുതുവര്‍ഷത്തില്‍ വിവാഹിതയാകും

single-img
2 November 2017

കൊച്ചി: കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള നടി ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കുടുംബാംഗം. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണ്.

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും കുടുംബാംഗം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹവാര്‍ത്ത വൈകിയതോടെയാണ് ഊഹാപോഹവുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയത്. നവീന്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നു പറഞ്ഞതായാണ് ഒടുവില്‍ പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വളരെ സ്വകാര്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. ചടങ്ങില്‍ ഭാവനയുടെയും നവീന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കടപ്പാട്: റിപ്പോര്‍ട്ടര്‍