ന്യൂസിലാൻഡിനെതിരായ ട്വന്റി 20 മൽസരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം: നെഹ്റയ്ക്ക് വിജയത്തോടെ വിട

single-img
1 November 2017

ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി 20 മൽസരത്തിൽ ഇന്ത്യയ്‌ക്ക് 58 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 202 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലാൻഡിന് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 149 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വി​ര​മി​ക്കു​ന്ന വെ​റ്റ​റ​ൻ ബൗ​ള​ർ ആ​ശി​ഷ് നെ​ഹ്റ​യ്ക്കു വി​ജ​യ​ത്തോ​ടെ യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​നും ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു.

കിവീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. മു​മ്പ് ആ​റു ത​വ​ണ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം കി​വീ​സി​നൊ​പ്പ​മാ​യി​രു​ന്നു. ജയത്തോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ന്യൂസീലൻഡിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. 36 പന്തിൽ 39 റൺസെടുത്ത ടോം ലാഥമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. സാന്റ്നർ 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന മൽസരം കളിച്ച ആശിഷ് നെഹ്റ നാല് ഓവറിൽ 29 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

നേരത്തെ, 80 റൺസ് വീതം നേടിയ ശിഖർ ധവാന്റെയും രോഹിത് ശർമയുടെയും മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 202 റൺസെടുത്തത്. ന്യൂസീലാൻഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി 20 സ്‌കോർ കൂടിയാണ് ഇന്നത്തേത്. 55 പന്തു നേരിട്ട രോഹിത് ശർമ ആറ് ബൗണ്ടറിയും നാലു സിക്‌സും ഉൾപ്പടെ 80 റൺെസടുത്തു. 52 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 80 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. ധവാന്റെ പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ക്യാപ്‌ടൻ വിരാട് കോഹ്‌ലി 12 പന്തിൽ മൂന്നു സിക്‌സ് ഉൾപ്പെടെ 26 റൺസും, മുൻ നായകൻ ധോണി രണ്ടു പന്തിൽ ഒരു സിക്‌സ് ഉൾപ്പെടെ ഏഴു റൺസുമെടുത്ത് പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ഇഷ് സോധി നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി.