കല്യാണ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു

single-img
1 November 2017

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു ഗര്‍ഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്. ജയ്പൂരിന് സമീപം കട്‌ലായി ഗ്രാമത്തിലായിരുന്നു സംഭവം.

ഉയര്‍ന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിള്‍ പൊട്ടിവീണതാണ് അപകട കാരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കുകള്‍ ഒഴിവാക്കി മുഖ്യമന്ത്രി വസുന്ധര രാജെ ആശുപത്രിയിലേക്ക് തിരിച്ചു.

വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലം വൈദ്യതി അപകടങ്ങളില്‍പ്പെട്ട് ശരാശരി ഒരാളെങ്കിലും രാജസ്ഥാനില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.