ട്വന്റി 20 മൽസരത്തിൽ റെക്കോർഡിട്ട് രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും

single-img
1 November 2017

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രോ​ഹി​തും ധ​വാ​നും കു​റി​ച്ച 158 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ട്വന്‍റി 20 ക്രിക്കറ്റിൽ ഇ​ന്ത്യ​ൻ റി​ക്കാ​ർ​ഡാ​ണ്. ധ​ർ​മ​ശാ​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ രോ​ഹി​തും കോ​ഹ്ലി​യും ചേ​ർ​ന്നു കു​റി​ച്ച 138 റ​ണ്‍​സ് റി​ക്കാ​ർ​ഡാ​ണ് ഫി​റോ​സ് ഷാ ​കോ​ട്ല​യി​ൽ പ​ഴ​ങ്ക​ഥ​യാ​യ​ത്.

55 പന്തു നേരിട്ട രോഹിത് ശർമ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 80 റൺസെടുത്തു. 52 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 80 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ 202/3 എ​ന്ന കൂ​റ്റ​ൻ സ്കോ​റാണ് പ​ടു​ത്തു​യ​ർ​ത്തിയത്. ന്യൂസീലൻഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി20 സ്‌കോർ കൂടിയാണ് ഇന്നത്തേത്.