രാഹുല്‍ ഗാന്ധി ബഡായി പറഞ്ഞതല്ല; പുള്ളി യഥാര്‍ത്ഥത്തില്‍ ‘ബ്‌ളാക്ക് ബെല്‍റ്റാ’; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
1 November 2017

‘സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട്. നീന്തുകയും ഓടുകയും ചെയ്യാറുണ്ട്. അയ്കിഡോ(മോഡേണ്‍ ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്ട്) യില്‍ ബ്ലാക്ക് ബെല്‍റ്റ് ഉണ്ട്. പക്ഷെ, അത് പറഞ്ഞ് നടക്കാറില്ല. സ്‌പോര്‍ട്‌സിനോട് പ്രിയമാണ്. ദിവസേന രണ്ട് മണിക്കൂര്‍ എങ്കിലും ഞാന്‍ കായിക അഭ്യാസങ്ങളില്‍ മുഴുകാറുണ്ട്’

കഴിഞ്ഞയാഴ്ച വിവാഹത്തെക്കുറിച്ചുള്ള ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ അകിഡോയില്‍ ബഌക്ക് ബെല്‍റ്റ് നേടിയെന്ന രാഹുലിന്റെ വാദം ബഡായി ആണെന്നാണ് പലരും പറഞ്ഞത്.

എന്നാല്‍ ജാപ്പനീസ് ആയോധന കലയായ അകിഡോയില്‍ ബഌക്ക് ബെല്‍റ്റ് നേടിയ ആളാണ് താനെന്ന് രാഹുല്‍ വെറുതേ ബഡായി പറഞ്ഞതെല്ലെന്ന് ദാ ഈ ചിത്രങ്ങള്‍ തെളിയിക്കും. രാഹുല്‍ ഗാന്ധിയുടെ അഭ്യാസപ്രകടനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്.

കന്നട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യസ്പന്ദനയാണ് രാഹുലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഒരു അക്കിഡോ അഭ്യാസിയോടൊപ്പമുള്ള രാഹുലിന്റെ വിവിധ പൊസിഷനുകളാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

നമ്മുടെ കളരിപ്പയറ്റു പോലുള്ളൊരു ജാപ്പനീസ് യുദ്ധമുറയാണ് ഐകീഡോ (Aikido). എത്ര കരുത്തനായ പ്രതിയോഗിയെയും ബാലന്‍സ് തെറ്റിച്ചു വീഴ്ത്താനാവും. പ്രതിയോഗിയെ നേരെ നേരിടുകയല്ല, തിരിഞ്ഞും കറങ്ങിയും വട്ടത്തില്‍ നീങ്ങിയും അയാളുടെ ആക്രമണത്തിന്റെ ആയത്തെ ദിശ തിരിച്ചുവിടുകയെന്നതാണു തന്ത്രം. മൊറിഹെയ് ഉയേഷിബ എന്ന ജപ്പാന്‍കാരനാണ് ഇതിന്റെ ഉപജ്ഞാതാവ്.