സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ലീഗ് നേതാക്കളുമായും അടുത്തബന്ധം; പ്രതികളുടെ കട ഉദ്ഘാടനം ചെയ്തത് മുനവറലി ശിഹാബ് തങ്ങള്‍

single-img
1 November 2017

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി മുസ്ലീം ലീഗ് നേതാക്കള്‍ക്കും അടുത്ത ബന്ധം. സ്വര്‍ണക്കടത്തുകേസ് പ്രതികളായ ഷഹബാസും കാരാട്ട് ഫൈസലും കൊടുവള്ളിയില്‍ ആരംഭിച്ച സ്വര്‍ണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

നേരത്തേ, കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയായ അബ്ദുള്‍ ലൈസിന്റെ കൂടെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവര്‍ ദുബായില്‍ അബുലൈസിനൊപ്പമുള്ള ചിത്രങ്ങളാണു കഴിഞ്ഞ ദിവസം പ്രചരിച്ചത്.