തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; മൂന്നരക്കോടി രൂപ പിടിച്ചെടുത്തു

single-img
1 November 2017

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയത്. സമീപകാലത്തു നടന്ന വലിയ കുഴല്‍പ്പണവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഷാലിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ച് ആര്‍പിഎഫ് പിടികൂടിയ പ്രതികളെ പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.