ഡിങ്കന്റെ സഹോദരിയാണ് ഡിങ്കത്തി; രഞ്ജിനിയുടെ പുതിയ ഗെറ്റപ്പിനെ ട്രോളി സോഷ്യല്‍മീഡിയ

single-img
1 November 2017

ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. വിഷയം രഞ്ജിനിയുടെ പുതിയ ലുക്കാണ്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന പരിപാടിയ്ക്കുള്ള ഗെറ്റപ്പിന്റെ ചിത്രം രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോയ്ക്ക് കീഴിലുള്ള കമന്റ് സെക്ഷന്‍ പൊങ്കാല കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

റോബോട്ടിനെ പോലുള്ള വേഷം ധരിച്ചുള്ള ചിത്രമാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. ഡിങ്കന്റെ സഹോദരിയായ ഡിങ്കത്തിയാണെന്നും അല്ലാ ഫീമെയില്‍ ശക്തിമാനാണെന്നുമൊക്കെയാണ് കമന്റുകള്‍. ഈ വേഷത്തില്‍ നേരെ ചന്ദ്രനിലേക്ക് വിട്ടോളൂ എന്ന് പറയുന്ന വിരുതന്മാരും ഉണ്ട്.

പട്ടി കടിക്കാതിരിക്കാനാണോ ഈ വേഷം എന്നാണൊരാളുടെ ചോദ്യം. തെരുവ് പട്ടികളോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച ആളു കൂടിയാണ് രഞ്ജിനി. അതിനും കിട്ടിയിട്ടുണ്ട് കണക്കിന് ട്രോളും പൊങ്കാലയും. നല്ല ബോറായിട്ടുണ്ടേ ആരെങ്കിലും ചോദിച്ചാല്‍ ചന്ദ്രനീന്ന് വന്ന ബന്ധുവാണ് എന്ന് പറഞ്ഞാല്‍ മതിയെന്നും പരിഹാസം ഉയരുന്നുണ്ട്.

തമാശകള്‍ക്കൊപ്പം തന്നെ രഞ്ജിനിയുടെ പരിപാടിയ്ക്ക് പിന്തുണയര്‍പ്പിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ലുക്ക് ഇത്ര വെറൈറ്റി ആണെങ്കില്‍ പരിപാടി അതിലും ഗംഭീരമായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്.