സംസ്ഥാനത്ത് ഇന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കടയടപ്പ് സമരം

single-img
31 October 2017

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. വാടകനിയന്ത്രണ നിയമം പാസാക്കി വ്യാപാരികളെ കടകളില്‍ നിന്ന് ഇറക്കിവിടുന്ന നടപടിക്ക് പരിഹാരം ഉണ്ടാക്കുക, കട ഒഴിയുമ്പോള്‍ ശരിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കുക, ജി.എസ്.ടി നടപ്പാക്കിയതിനുശേഷം മേഖലയില്‍ ഉടലെടുത്ത ആശങ്കയും വ്യാപാര മാന്ദ്യവും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കടകളടച്ച് വ്യാപാരികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.