വന്ദേമാതരം പാടാനറിയാതെ ബിജെ.പി നേതാവ്; മൊബൈല്‍ നോക്കി പാടിയിട്ടും വരികള്‍ തെറ്റി; ചാനല്‍ ചര്‍ച്ചക്കിടെ കൂട്ടച്ചിരി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

single-img
31 October 2017

ഈ മാസം 28 ആം തീയതിയാണ് സീ സലാം എന്ന സ്വകാര്യ വാര്‍ത്താ ചാനല്‍ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. യു.പിയിലെ പിന്നോക്ക ക്ഷേമ വിഭാഗം തലവന്‍ ബാല്‍ദേവ് സിംഗ്, ബി.ജെ.പി വക്താവ് നവിന്‍കുമാര്‍ സിംഗ്, എ.ഐ.എം പി.എല്‍.പി തലവന്‍ മുഫ്തി ഇജാസ് അര്‍ഷദ് ഖാസ്മി ഉള്‍പ്പെടെയുള്ളവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബി.ജെ.പി വക്താവ് നവിന്‍കുമാര്‍ സിംഗ് വന്ദേമാതരത്തെ കുറിച്ചും രാജ്യസ്‌നേഹത്തെ കുറിച്ചുമെല്ലാം ചര്‍ച്ചയില്‍ വാതോരാതെ സംസാരിച്ചു. എന്നാല്‍ ഇതിനിടയില്‍ എ.ഐ.എം പി.എല്‍.പി അംഗം മുഫ്തി ഇജാസ് അര്‍ഷദ് ഖാസ്മിയാണ് നിങ്ങള്‍ക്ക് വന്ദേമാതരത്തിന്റെ രണ്ട് വരിയെങ്കിലും കാണാതെ പാടാന്‍ പറ്റുമോ എന്ന് നവിന്‍കുമാര്‍ സിംഗിനോട് ചോദിച്ചത്.

എന്നാല്‍ ഈ ചോദ്യത്തോട് നവിന്‍കുമാര്‍ സിങ് രോഷത്തോടെയാണ് പ്രതികരിച്ചത്. ചോദ്യം ആവര്‍ത്തിച്ചതോടെ നവിന്‍കുമാര്‍ സിങ് പിന്നീട് ഉരുണ്ടുകളിക്കുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിത് ഉള്‍പ്പെടെ ഇദ്ദേഹത്തിന് പിന്തുണയുമായി ചര്‍ച്ചയില്‍ എത്തി.

താങ്കള്‍ വെല്ലുവിളി ഏറ്റെടുത്ത് വന്ദേമാതരം പാടൂ എന്ന് ബി.ജെ.പി എം.എല്‍.എ കൂടി പറഞ്ഞതോടെ മറ്റ് വഴികളൊന്നും ഇല്ലാതെ ഫോണ്‍ നോക്കി നവിന്‍കുമാര്‍ സിങ് പാടാന്‍ തുടങ്ങി. എന്നാല്‍ ഫോണ്‍ നോക്കിയിട്ടുപോലും ഒരു വരി പോലും കൃത്യമായി പാടാന്‍ ഇദ്ദേഹത്തിനായില്ല.

വന്ദേമാതരത്തിനിടെ തെറ്റായ വാക്കുകള്‍ കടന്നുവന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. ചിരിയടക്കാനാവാതെ സ്റ്റുഡിയോയിലിരിക്കുന്ന പ്രവര്‍ത്തകരേയായിരുന്നു പിന്നീട് കണ്ടത്. ഇതിന് പിന്നാലെ ബി.ജെ.പി വക്താവിനെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി.

#Vande_Matram नहीं गा पाये #BJP_प्रवक्ता…

#BJP_प्रवक्ता की ये कैसी #देशभक्ति ?#Vande_Matram नहीं गा पाये #BJP प्रवक्ता.#मोबाइल में देखकर भी नहीं गा सकें #वंदेे_मातरम्#Natioanl_Song #NationalismZee Salaam#ZeeVideo Bjp All IndiaAmit ShahNarendra ModiPMO IndiaBharatiya Janata Party (BJP)Indian National CongressIndian Youth CongressRahul GandhiSonia GandhiIndian National Congress

Posted by Zee Salaam on Saturday, October 28, 2017