‘ചെറിയ ഉള്ളിക്ക് വലിയ വില കൊടുക്കണം’: വില കുത്തനെ കൂടി

single-img
31 October 2017

ചെറിയ ഉള്ളിയുടെ വില കുതിച്ചുയരുന്നു. ഇന്നലെ പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിയുടെ വില 130 മുതൽ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികൾ ഒരു കിലോ ചെറിയ ഉള്ളിക്ക് 115–120 രൂപയാണ് ഈടാക്കുന്നത്.

സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റുകളിൽ 112 രൂപയാണു വില. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്.

കഴിഞ്ഞദിവസങ്ങളിൽ ഉള്ളിയുടെ വരവു കുറഞ്ഞിട്ടുണ്ട്. വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയിൽ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നു വ്യാപാരികൾ പറഞ്ഞു.