കാമുകനൊപ്പം ജീവിക്കാന്‍ നവവധു സല്‍ക്കാരത്തിനിടെ ഭര്‍ത്താവിന്റെ പാലില്‍ വിഷം കലര്‍ത്തി: 13 ബന്ധുക്കള്‍ മരിച്ചു

single-img
31 October 2017

നവവധു ഭര്‍ത്താവിന് വിഷം വെച്ചു 13 ബന്ധുക്കള്‍ മരിച്ചു. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുര്‍ സ്വദേശി ആസിയയാണു ഈ കടും കൈ ചെയ്തത്. യുവതിയുടെ സമ്മതമില്ലാതെയാണ് അംജത് എന്ന ആളുമായി വിവാഹം നടത്തിയത്.

കാമുകനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും അയാള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പിന്നീട് വിവാഹ സല്‍ക്കാരത്തിനിടെ പാലില്‍ വിഷം കലര്‍ത്തി അദ്ദേഹത്തെ കൊല്ലാനായിരുന്നു നീക്കം.

എന്നാല്‍ അംജത്ത് പാലുകുടിക്കാത്തതിനാല്‍ ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും ഇത് 28 പേര്‍ കുടിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ലസ്സി കുടിച്ചതോടെ 13 പേര്‍ മരിച്ചു. 15 പേര്‍ ചികിത്സയിലാണ്. കാമുകനായുള്ള അന്വേഷണവും ആരംഭിച്ചതായി ലാഹോര്‍ പൊലീസ് വ്യക്തമാക്കി.