ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് പ്രധാനമന്ത്രി: ‘വല്ലഭായി പട്ടേലിന്റെ സംഭാവനകളെ മുന്‍ സര്‍ക്കാരുകള്‍ മറന്നു’

single-img
31 October 2017

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വല്ലഭായി പട്ടേലിന്റെ സംഭാവനകളെ മുന്‍ സര്‍ക്കാരുകള്‍ മറന്നെന്ന് മോദി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നിര്‍മാണത്തിലും പുരോഗതിയിലും സര്‍ദാര്‍ പട്ടേല്‍ നിസ്തുല സംഭാവനയാണ് നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിന്റെ സംഭാവനയേയും പാരമ്പര്യത്തേയും വിസ്മരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചിലര്‍ ശ്രമിച്ചു.

എന്നാല്‍, ഈ കുത്സിത ശ്രമങ്ങള്‍ക്കിടയിലും ഇന്ത്യയിലെ യുവാക്കള്‍, രാജ്യത്തെ ഒന്നിച്ചു നിറുത്താന്‍ പട്ടേല്‍ നല്‍കിയ സംഭവാനകളെ ബഹുമാനിക്കുന്നു എന്നത് വലിയ കാര്യമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണെന്നും മോദി പറഞ്ഞു.