ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

single-img
31 October 2017

ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. സംഭവത്തെ തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയിലാണുള്ളത്. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് സംഭവം.

ആറു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും മറ്റ് മൂന്നുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.