ബഹ്‌റൈന്‍ നിലപാട് കടുപ്പിക്കുന്നു: ഖത്തര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കരുത്

single-img
30 October 2017

ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രതികരിച്ചു.