സിനിമയില്‍ അവസരം കുറഞ്ഞു; കൊച്ചിയില്‍ പ്രശസ്ത നടിയുടെ ഫ്‌ലാറ്റില്‍ അനാശാസ്യം; ഇടപാടുകാര്‍ കൂടിയതോടെ പരാതിയുമായി സമീപവാസികള്‍

single-img
30 October 2017

കൊച്ചി: സിനിമയില്‍ അവസരം കുറഞ്ഞതോടെ പ്രമുഖ നടി അനാശാസ്യത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കള്ളക്കടത്തു കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു സിനിമയില്‍ അവസരം നഷ്ട്ടപ്പെട്ട നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം നടത്തുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നായികയുടെ പേര് വിവരങ്ങളോ പരാതി നല്‍കിയവരുടെ വിശദാംശങ്ങളോ ഇവര്‍ പുറത്തുവിട്ടിട്ടില്ല. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സിനിമയില്‍ ഇവര്‍ക്ക് പലരും അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം തങ്ങള്‍ക്ക് നേരെയും വരുമോ എന്ന് ഭയന്നായിരുന്നു ഇവര്‍ അവസരം നിഷേധിച്ചത്.

ഒരു കാലത്ത് ടൈറ്റില്‍ നായികയായിരുന്ന ഇവര്‍ക്ക് അവസരം കുറഞ്ഞതോടെ ജീവിക്കാന്‍ വേറെ വഴിയില്ലാതെയായെന്നും ഇപ്പോള്‍ അനാശ്യാസം നടത്തിയാണ് ജീവിക്കുന്നതെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കളുടെ ഫ്‌ലാറ്റിലാണു നടിയുടെ അനാശാസ്യം അരങ്ങേറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്‌ലാറ്റിനു സമീപം താമസിക്കുന്നവരാണ് തങ്ങള്‍ക്ക് ശല്ല്യമാകുന്നതരത്തില്‍ ഇടപാടുകാര്‍ പെരുകുന്നതായി പോലീസില്‍ പരാതി നല്‍കിയത്. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്നു ഇവര്‍.

എന്നാല്‍ അയാള്‍ ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ അയാളുമായി പിരിഞ്ഞു. തുടര്‍ന്ന് ഒരു എന്‍ ആര്‍ ഐ ബിസിനസ് കാരനുമൊത്തായിരുന്നു താമസം. ഇയാള്‍ വിവാഹിതന്‍ ആയിരുന്നു. ഇയാളുമായും വഴക്കായി പിരിയുകയായിരുന്നു.

ഇതോടെയാണ് നടി അനാശാസ്യത്തിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. പല പ്രമുഖരുള്‍പ്പെടെ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം ആയതിനാല്‍ പോലീസ് ഇവിടെ പരിശോധന നടത്താത്തതാണ് ഇവര്‍ക്ക് രക്ഷയായത്. എന്നാല്‍ ആളുകള്‍ കൂടുതലായി വന്നതോടെ അടുത്ത ഫ്‌ളാറ്റിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെയായി.

ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നടിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് എത്തുന്നവരും ശല്യമായി മാറുന്നു എന്നാണ് അയല്‍വാസികള്‍ പരാതി നല്‍കിയത്.