എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് കുമ്മനം രാജശേഖരന്‍

single-img
30 October 2017

ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍ക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രതാ യാത്ര മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഡംബര കാര്‍ വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

സിപിഎം കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ കാര്‍യാത്രാ വിവാദത്തെ പരാമര്‍ശിച്ച് കുമ്മനം പരിഹസിച്ചു. കാരാട്ടുമാരാണ് സിപിഎമ്മിനെ ഭരിക്കുന്നത്. പകല്‍ വെളിച്ചതില്‍ ഒരു കാരാട്ടും ഇരുട്ടില്‍ മറ്റൊരു കാരാട്ടുമാണ് പാര്‍ട്ടി ഭരിക്കുന്നത്.

ഏത് കാരാട്ടാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്ന് കുമ്മനം ചോദിച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.