കൊല്ലം ചവറയില്‍ പാലം തകര്‍ന്നു വീണു: നിരവധിപേര്‍ അപകടത്തില്‍പ്പെട്ടു

single-img
30 October 2017

കൊല്ലം ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്നു വീണ് അപകടം. രാവിലെ 10.30 നാണു സംഭവം. കെഎംഎംല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്.

എഴുപതോളം പേര്‍ അപകടത്തില്‍പ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരുക്ക്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തില്‍ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.