കൊച്ചിയില്‍ വീട്ടമ്മയുമായുള്ള അയല്‍ക്കാരന്റെ അവിഹിതം മൊബൈലില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തു; സുഹൃത്ത് ഉള്‍പ്പെടെ രണ്ട്‌പേര്‍ പിടിയില്‍

single-img
30 October 2017

പറവൂര്‍: നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയുമായുള്ള അവിഹിതബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്ക് മെയിലിങിന് ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കളങ്ങര സ്വദേശി കൊക്ക് മാനോജ് എന്ന മനോജ് ഫ്രാന്‍സീസ്(38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ്(48)എന്നിവരാണ് അറസ്റ്റിലായത്.

അമ്മന്‍കോവില്‍ റോഡിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുകളിലുള്ള ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി. വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മനോജ് മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

യുവതിയ്ക്കും കുടുംബത്തിനും ഫഌറ്റ് വാടകയ്ക്ക് എടുത്ത് നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു.

ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി. പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി ഇയാളുടെ തെക്കേ നാലുവഴിയിലുള്ള തുന്നല്‍ സഥാപനത്തില്‍ കൊണ്ടുപോയി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.

ഇതു മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് യുവതി വഴങ്ങിയില്ല. തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയായ വ്യാപാര ഭവനില്‍ ലേഡിസ് വസ്ത്ര സ്ഥാപനം നടത്തുന്ന യുവതിയെ സമീപിച്ച് ക്യാമറയില്‍ പകര്‍ത്തിയ അനാശാസ്യ രംഗങ്ങള്‍ ഇവരുടെ കൈവശംകൊടുത്ത് ഇതുകാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. യുവതിയെ ബലാല്‍സംഘം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്ക് എതിരെ കേസെടുത്തിട്ടുള്ളത്. വസ്ത്ര സ്ഥാപന ഉടമയായ യുവതിക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.