കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് ദ്രാവിഡ്; ‘താനും ഒരു നാള്‍ പുറത്താക്കപ്പെടും’

single-img
30 October 2017

അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. കളിക്കാര്‍ പരിശീലകരെക്കാള്‍ സ്വാധീനമുള്ളവരാണ്.

പരിശീലകരും കളിക്കാരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാര്‍ഥ്യമെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച താരമാണ് കുംബ്ലെ. അദ്ദേഹമൊരു ഇതിഹാസ താരമാണെന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനെന്ന നിലയില്‍ തനിക്കറിയാം, താനും ഒരു നാള്‍ പുറത്താക്കപ്പെടും. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും മുന്‍ നായകന്‍ പറഞ്ഞു.