ഹോട്ടലുകളില്‍ ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള തീരുമാനം കേരളത്തെ വലിയ ദുരന്തത്തിലാക്കും; സുധീരന്‍

single-img
29 October 2017

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാന്‍ മൈക്രോ ബ്രൂവറി തുടങ്ങാനുള്ള എക്‌സൈസ് തീരുമാനം കേരളത്തെ വലിയ ദുരന്തത്തിലാക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ബിയര്‍ ഹോട്ടലുകളില്‍ സര്‍ക്കാരിന്‍റെ പ്രതിബദ്ധത മദ്യമുതലാളിമാരോടാണെന്നും സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്ത് മദ്യം കൂടുതലായി ഒഴുക്കാനാണ് എക്‌സൈസ് ശ്രമിക്കുന്ന്. ജനദ്രോഹപരമായ മദ്യനയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.