എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; തന്റെ ജീവൻ പണയപ്പെടുത്തി കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ വൈറൽ

single-img
29 October 2017

ഗോവ: എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം. ഗോവയിലെ പനാജി നഗരത്തിലാണ് സംഭവം. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ
എടിഎം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നാണ് മര്‍ദന ദൃശ്യങ്ങള്‍ പുറത്തു വന്നത്.

മോഷ്ടാവിനെ കണ്ടയുടന്‍ സെക്യൂരി ജീവനക്കാരന്‍ അയാളെ പിടികൂടുകയായിരുന്നു. കുതറിയോടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കൈയില്‍ കരുതിയ ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി സെക്യൂരിറ്റി ജീവനക്കാരനെ ആഞ്ഞടിക്കുകയായിരുന്നു. എന്നാല്‍, പല തവണ അടിയേറ്റിട്ടും മോഷ്ടാവിനെ സെക്യൂരിറ്റി വിട്ടില്ല. അടിയേറ്റ് നിലത്ത് വീഴുമ്പോഴും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ബാഗുമായി പുറത്തേക്ക് ഇറങ്ങി ഓടിയ മോഷ്ടാവിന്റെ പിന്നാലെ സെക്യൂരിറ്റിയും ഇറങ്ങി ഓടുന്നത് ദൃശ്യത്തിലുണ്ട്. പനാജി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.