അപൂർവ്വ നേട്ടം കൈവരിച്ചു ഇന്ത്യൻ നായകൻ വിരാട് കോഹ്ലി; വെറും 194 ഇ​ന്നിം​ഗ്സു​ക​ളി​ൽ ​നി​ന്ന് അതിവേഗം 9000 റൺസ് ക്ലബ്ബിൽ പ്രവേശിച്ചു

single-img
29 October 2017

കാ​ണ്‍​പു​ർ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി 9000 ക്ല​ബ്ബി​ൽ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ഹ്ലി 9000 റ​ണ്‍​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

194 ഇ​ന്നിം​ഗ്സു​ക​ളി​ൽ ​നി​ന്നാ​ണ് കോ​ഹ്ലി​യു​ടെ റ​ണ്‍​വേ​ട്ട. ഇ​ത് റി​ക്കാ​ർ​ഡാ​ണ്. 205 ഇ​ന്നിം​ഗ്സു​ക​ളി​ൽ​ നി​ന്നു 9000 പൂ​ർ​ത്തി​യാ​ക്കി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ.​ബി.​ഡി​വി​ല്ല്യേ​ഴ്സാ​ണു കോ​ഹ്ലി​ക്കു പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 202മ​ത് ഏക​ദി​ന​ത്തി​ലാ​ണ് കോ​ഹ്ലി കി​വീ​സി​നെ​തി​രേ പാ​ഡ​ണി​യു​ന്ന​ത്.

കൂ​ടാ​തെ, ഇ​ന്ത്യ​ൻ നാ​യ​ക​നെ​ന്ന നി​ല​യി​ൽ 5000 റ​ണ്‍​സും കോ​ഹ്ലി പൂ​ർ​ത്തി​യാ​ക്കി. 93 ഇ​ന്നിം​ഗ്സു​ക​ളി​ലാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ൽ കോ​ഹ്ലി ഇ​ന്ത്യ​യെ ന​യി​ച്ച​ത്.

രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം നാ​ലാ​മ​ത് ഇ​ര​ട്ട​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്താ​നും കോ​ഹ്ലി​ക്കു ക​ഴി​ഞ്ഞു. ഗൗ​തം ഗം​ഭീ​റി​നൊ​പ്പം മൂ​ന്ന് ഇ​ര​ട്ട​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് നി​ർ​മി​ച്ച കോ​ഹ്ലി ത​ന്നെ​യാ​ണ് ഈ ​പ​ട്ടി​ക​യി​ലും പി​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്.