മധ്യവയസ്‌കയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ആള്‍ദൈവത്തിനെതിരെ കേസ്

single-img
29 October 2017

ന്യൂഡല്‍ഹി: മധ്യവയസ്‌കയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ആള്‍ദൈവത്തിനെതിരെ കേസ്. എഴുപതുകാരനായ മഹന്ത് സുന്ദര്‍ ദാസ് എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരേയാണ് ഡല്‍ഹി സബ്‌സി മാണ്ഡി പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന്ാണ് പോലീസ് കേസെടുത്തത്.

മൂന്നു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം സുന്ദര്‍ദാസിന്റെ സബ്‌സി മാണ്ഡിയിലെ ആശ്രമം സന്ദര്‍ശിച്ച സ്ത്രീയെ ആള്‍ദൈവം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷം മെയില്‍ ഭര്‍ത്താവിനോടു പീഡനം വെളിപ്പെടുത്തിയതോടെ ഇവര്‍ പോലീസിനെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കേസെടുക്കാന്‍ പോലീസ് തയാറാവാത്തിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസിനോടു കോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.