കാറുകളില്‍ എയര്‍ബാഗും, സ്പീഡ് അലര്‍ട്ടും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം

single-img
29 October 2017

ന്യൂഡല്‍ഹി: കാറുകളില്‍ എയര്‍ബാഗും, സ്പീഡ് അലര്‍ട്ടും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം. 2019 ജൂലൈ ഒന്നു മുതല്‍ പുറത്തിറക്കുന്ന കാറുകളിലാണ് സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ വാഹനം 80 കിലോമീറ്ററിനു മുകളില്‍ എത്തുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ മുന്നറിയിപ്പ് നല്‍കും. നിലവില്‍ ആഡംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.