ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലാകരുത്; ഭീം ആപ്പ് ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോഡി

single-img
29 October 2017

ബെംഗളൂരു: ഇന്ത്യക്കാരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഓരോ രൂപയും സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ഉജൈറില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഭീം ആപ്പ് ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

വികസനത്തിന്റെ ഫലം ഗുണഭോക്താക്കളില്‍ എത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. ഇതില്‍ അഴിമതിയുണ്ടാകാതിരിക്കന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സത്യസന്ധതയുടെയും സമഗ്രതയുടെയും യുഗമാണിത്. സര്‍ക്കാര്‍ സംവിധാനത്തെ വഞ്ചിക്കുന്നത് അനുവദിക്കാനാകില്ലെന്നും മോഡി പറഞ്ഞു. ജലസംരക്ഷണത്തിന്റെ ഭാഗമായി ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള രീതികള്‍ സ്വീകരിക്കാന്‍ കര്‍ണാടകയിലെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.