ഇനിമുതല്‍ വാട്‌സാപ്പില്‍ അബദ്ധത്തിലൂടെ മറ്റൊരാള്‍ക്ക് അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ നിലവില്‍ വന്നു

single-img
28 October 2017

അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്‌സാപ്പില്‍ നിലവില്‍ വന്നു. മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൗണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് ഇതിനായി വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ക്കാണോ മെസേജ് അയച്ചത് ആ മെസേജില്‍ കുറച്ചുനേരം ഞെക്കി ഹോള്‍ഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഡിലീറ്റില്‍ പോയി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കണം. അയച്ച് ഏഴുമിനിറ്റുവരെ മാത്രമേ ഈ സംവിധാനം പ്രയോഗിക്കാനാവൂ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഏറ്റവും പുതിയ വാട്‌സാപ്പ് വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. നിലലവില്‍ ആന്‍ഡോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളില്‍ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍, വളരെക്കുറച്ചുപേര്‍ക്കുമാത്രമാണ് ഇത് ഉപയോഗിക്കാന്‍ അവസരം കിട്ടിയിട്ടുള്ളത്. ഉടന്‍തന്നെ എല്ലാവരുടെയും വാട്‌സാപ്പിലേക്ക് ഈ അപ്‌ഡേറ്റ് എത്തുമെന്നാണ് കരുതുന്നത്.

പക്ഷേ ആര്‍ക്കാണോ മെസേജ് അയച്ചത് അത് അയാള്‍ കണ്ടുപോയിട്ടുണ്ടെങ്കില്‍ പിന്നെ ഡിലീറ്റ് ചെയ്തിട്ട് കാര്യമില്ല. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന സംവിധാനമുപയോഗിച്ച് മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.