ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

single-img
28 October 2017

ഷാര്‍ജ മലീഹ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി മറ്റൊരു വാഹനത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.

മരിച്ചവരില്‍ ഒരാളും പരുക്കേറ്റവരില്‍ അഞ്ചുപേരും ഫിലിപ്പീന്‍സ് സ്വദേശികളാണ്. പരുക്കേറ്റ മറ്റൊരാള്‍ പാക്കിസ്ഥാനിയാണ്. മരിച്ചവരും പരുക്കേറ്റവരും ഇരുപതും മുപ്പതും വയസ്സിന് ഇടയ്ക്കുള്ളവരാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ദൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.