വീണ്ടും ‘സെല്‍ഫി മരണം’: തൂക്കുപാലത്തില്‍നിന്നും സെല്‍ഫി എടുക്കവേ പുഴയില്‍ വീണ് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

single-img
28 October 2017

ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെ യുവതികള്‍ കാല്‍വഴുതി പുഴയിലേക്കു വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ഇ.ജ്യോതി (27), വിസിയനഗരം സ്വദേശി എസ്.ശ്രീദേവി (23) എന്നിവരാണു മരിച്ചത്. പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.