‘ഉള്ളിയുടെ വില കേട്ടാല്‍ മതി, കണ്ണു നിറയും’; സംസ്ഥാനത്ത് ചെറിയ ഉള്ളിക്കും സവാളയ്ക്കും തീവില

single-img
28 October 2017

ഉള്ളി പൊളിച്ചാല്‍ മാത്രമല്ല വിലകേട്ടാലും കണ്ണു നിറയുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുകയാണ്. മറ്റ് പച്ചക്കറികളുടെ വിലയില്‍ കാര്യമായ വര്‍ധനയില്ല.

ചെറിയ ഉള്ളിയുടെ വില രണ്ടാഴ്ച്ച കൊണ്ട് നാല്‍പത് രൂപയാണ് കൂടിയത്. സംസ്ഥാനത്ത് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് നൂറ്റിമുപ്പത് രൂപ വരെയാണ് വില. ഒരു കിലോ സവാളയ്ക്ക് അന്‍പത് രൂപയും.

വിള നാശമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില ഉയര്‍ന്നതോടെ ഉള്ളിയുടെ ഉപയോഗം പരമാധി കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഹോട്ടലുകളും.