സ്വാമിയുമായുള്ള കിടപ്പറ രംഗങ്ങള്‍ ലീക്കായ സംഭവം: പ്രതികരണവുമായി നടി

single-img
28 October 2017

കര്‍ണാടകത്തിലെ പ്രസിദ്ധമായ മഠത്തിന്റെ ഉപമേധാവിയും മുഖ്യ അധിപതിയുടെ മകനുമായ ദയാനന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും യുവതിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന യുവതി കന്നഡ നടിയാണന്ന് പോലീസ് വ്യക്തമാക്കിരുന്നു.

എന്നാല്‍ സ്വാമിക്കൊപ്പമുള്ളത് താനല്ലെന്നും അത് മോര്‍ഫ് ചെയ്തതായിരിക്കാമെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. അതേസമയം നടി സ്വാമിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ലഭിക്കാതെ വന്നപ്പോഴാണ് വീഡിയോ പുറത്ത് വിട്ടത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ പുറത്തായതോടെ സ്വാമി ഒളിവിലാണ് എന്നാണ് വിവരം. എന്നാല്‍ സ്വാമി മഠത്തിന് അകത്ത് തന്നെയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംഭവത്തെ തുടര്‍ന്ന് പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ലൈംഗീകബന്ധത്തിലേര്‍പ്പെട്ട സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ മാത്രമെ കേസ് എടുക്കാന്‍ സാധിക്കു എന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ ആരോപണ വിധേയനായ സ്വാമി നേരത്തെ തന്നെ തന്റെ ഒരു ഭക്തയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ സ്വാമിക്ക് മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ട്.